12/12/12

കേരളത്തിലിപ്പോള്‍ വിദ്യാലയം പൂട്ടുകയും ഷാപ്പ് തുറക്കുകയുംചെയ്യുന്നു: കെസിബിസി

കേരളത്തിലിപ്പോള്‍ വിദ്യാലയം പൂട്ടുകയും ഷാപ്പ് തുറക്കുകയുംചെയ്യുന്നു: കെസിബിസി Posted on: 11-Dec-2012 11:03 PM കൊച്ചി: വിദ്യാലയങ്ങള്‍ അടയ്ക്കുകയും പുതിയ മദ്യഷാപ്പുകള്‍ തുറക്കുകയുംചെയ്യുന്ന ദയനീയ അവസ്ഥയാണ് കേരളത്തിലിപ്പോഴുള്ളതെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കേരള കത്തോലിക്കാ സഭയുടെ പൊതു പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സിലിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി മദ്യവിരുദ്ധ കമീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ മാര്‍ഗരേഖയുടെ കരട് അവതരിപ്പിച്ചു. മാധവ് ഗാഡ്ഗില്‍ കമീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രബന്ധം ഡോ. ജോസ് കല്ലറയ്ക്കല്‍ അവതരിപ്പിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, പ്രൊഫ. എം ആര്‍ ജോസഫ്, ലിജൂ ജോര്‍ജ്, അഡ്വ. ഘോഷ് യോഹന്നാന്‍, ഡോ. മേരി റജീന എന്നിവര്‍ സംസാരിച്ചു. മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് സമ്മേളനത്തില്‍ സ്വീകരണം നല്‍കി. സഭകളുടെ ഐക്യത്തിനായി പ്രയത്നിക്കുമെന്ന് ക്ലീമിസ് ബാവ പറഞ്ഞു. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖയെക്കുറിച്ചും മാധവ് ഗാഡ്ഗില്‍ കമീഷനെക്കുറിച്ചും കേരള കാത്തലിക് കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ ബുധനാഴ്ച നടക്കുന്ന കെസിബിസി സമ്മേളനം ചര്‍ച്ചചെയ്യും. സമ്മേളനം വ്യാഴാഴ്ചയും തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അനുയായികള്‍