മച്ചാട് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു . പഠന പ്രവർത്തനങ്ങളുടെ ഭാഗമായി, സ്കൂളിൽ ലഭ്യമായ കമ്പ്യൂട്ടർ കൾ ഉപയോഗിച്ചാണ് ഇത് ചെയ്തത് . ഉബുണ്ടു ഓപറേറ്റിംഗ് സിസ്റ്റത്തിലെ 'ഗാമ്ബാസ് ' എന്ന പ്രോഗ്രാം ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന 'വിർച്വൽ വോടിംഗ് മെഷിൻ ' എന്ന സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചത്.
വോടിങ്ങിനു മുൻപായി പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കി. മോക് പോളിംഗ് നടത്തി. 6 ബൂത്തുകൾ ക്രമീകരിച്ചു തികച്ചും രഹസ്യ സ്വഭാവത്തിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വളരെ വേഗത്തിൽ ലഭ്യമാക്കി.
സോഷ്യൽ സയൻസ് , ഐ .ടി. ക്ളബ്ബുകളും , എസ് .പി.സിയും നേതൃത്വതം നൽകി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ